ന്യൂഡൽഹി: ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 10 വരെ നീട്ടി. ഓഡിറ്റ് റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി അടുത്ത മാസം പത്തു വരെയാണെന്നും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) അറിയിച്ചു.
ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് ഉൾപ്പെടെയുള്ള ഹൈക്കോടതി ഉത്തരവുകളുടെ പരന്പരയെ തുടർന്നാണു തീരുമാനം. ആദായനികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോർട്ടുകളും ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയത് നികുതിദായകർക്ക് ആശ്വാസമായി.
ആദായനികുതി റിട്ടേണുകൾക്കും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർക്കും റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കുമായിരുന്നു.